ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാൽ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്.
ദൂരക്കാഴ്ചയിൽ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലെ തോന്നിക്കുന്ന മലഞ്ചെരിവുകൾ… അടുത്തെത്തുമ്പോൾ ചെറു പൂക്കൾ ചേർന്ന് ഒരുക്കുന്ന അതിമനോഹരമായ കാഴ്ച. മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് പുതിയൊരു നിറം നൽകുകയാണ് ഈ നീലവസന്തം.സാധാരണയായി മഞ്ഞും മലയും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്. ......
ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിലെ നൈപുണ്യ വികസന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിയെ ക്ഷണിച്ചു.അഖില സേവക് സമാജ് കൗണ്‍സില്‍ ദേശീയ ചെയര്‍മാനും സ്ഥാപകനും വയനാട് സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ കേന്ദ്ര എംഎസ്എംഇ മന്ത്രി ജിതന്‍ റാം മാഞ്ചിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ......

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ നിയമമാവും മുമ്പ് മെത്രാൻ സമിതിയുടെ ആശങ്കകൾ പരിഹരിക്കണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്ര -സംസ്ഥാന മന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, കാലാവധി അവസാനിക്കുകയോ, പുതുക്കാൻ വൈകുകയോ ചെയ്താൽ സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ ഏറ്റെടുക്കുന്നതും പിന്നീട് അവ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വലിയ ആശങ്കയാണ് ഉയർത്തിയിട്ടുള്ളത്.
സംഭാവനകൾ, ദാനധർമ്മങ്ങൾ, വിദേശ സംഭാവനകൾ എന്നിവയുടെ സംയോജനത്തിലൂടെ സ്കൂളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ, സാമൂഹ്യസേവന അടിസ്ഥാനസൗകര്യങ്ങൾ എന്നിവയൊരുക്കി പൊതുജനത്തിന്റെ അടിയന്തിരാവശ്യങ്ങളാണ് ക്രൈസ്തവ സമൂഹം നിർവഹിച്ചു വരുന്നത്.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ അവസാനിച്ചാൽ ഇത്തരം ആസ്തികൾ സർക്കാർ ഏറ്റെടുക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന ജീവനും സ്വത്തിനും സംരക്ഷണം എന്ന മൗലികവകാശത്തിന്റെ ലംഘനമാവും.
നടപടിക്രമത്തിലെ നീതിയുക്തത, സ്ഥാപനങ്ങളുടെ തുടർച്ച എന്നിവയെ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഈ ബിൽ ഉയർത്തുന്നത്.
എഫ്.സി.ആർ.എ രജിസ്റ്റർ ചെയ്ത സംഘടനകൾ തമ്മിലുള്ള ഫണ്ട് കൈമാറ്റത്തിനുള്ള നിരോധനവും, 20% ഭരണച്ചെലവ് പരിധിയും, വർധിച്ചുവരുന്ന പാലന ആവശ്യകതകൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
ഈ വ്യവസ്ഥകൾ ചെറിയ രൂപതാതല, ഇടവകാതല, സമൂഹതല, ഗ്രാസ്റൂട്ട് ലെവൽ സംഘടനകൾക്ക് സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വിവരണാതീതമാവും.
വലിയ സംഘടനകൾക്ക് ലഭ്യമായ ഭരണപരമായ വിഭവങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് ലഭ്യമല്ല. ......
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ച് ക്ലബിന്റെ മുന്‍ ജനറല്‍ മാനേജര്‍ വിരേന്‍ ഡി'സില്‍വയുടെ ആദ്യ പുസ്തകം 'ദ ഫസ്റ്റ് സീസണ്' പുറത്തിറങ്ങി. 2014ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജനറല്‍ മാനേജറായിരുന്ന വിരേന്‍ ഡി'സില്‍വയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഓഗസ്റ്റ് 20 ന് ആരംഭിക്കുന്ന കെ സി എൽ സീസൺ 3-നായി ടീം അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നു.
കഴിഞ്ഞ സീസണിലെ കിരീടവിജയത്തിന്റെ ആത്മവിശ്വാസവുമായി എത്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇത്തവണയും കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ......
കൊച്ചി: സര്‍ഗാത്മകതയുടെ ഭാവി തന്നെ നിര്‍മ്മിത ബുദ്ധിയെ(എഐ) ആശ്രയിച്ചാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച ബിയോണ്ട ടുമോറോ സമ്മേളനം വിലയിരുത്തി. സര്‍ഗ്ഗാത്മകതയെ സഹായിക്കാനുള്ള ഉപകരണമാക്കി നിര്‍മ്മിതബുദ്ധിയെ ഉപയോഗിച്ചാല്‍ മാത്രമേ മാറുന്ന കാലത്തിനനുസരിച്ച് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ആഗോള വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ സാധ്യതകളാണ് സെമിനാര്‍ ചര്‍ച്ച ചെയ്തത്. ......
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1' ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി എന്‍ജിനീയര്‍മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. 14 അംഗ മലയാളി സംഘത്തില്‍ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.
വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിര്‍മല്‍ നെല്‍സണ്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സ്റ്റേജിന്റെ രൂപകല്‍പ്പനയില്‍ പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാര്‍ എസ്, ഫ്ളൂയിഡ് കണ്ട്രോള് സിസ്റ്റത്തിന്റെ രൂപകല്പനയും പരിശോധനയും നിര്‍വഹിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ......
കൊച്ചി : ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജോസ് ആലുക്കാസ് ഷോറൂമുകളിലും ഓഗസ്റ്റ് 8 മുതൽ 26 വരെ പ്രത്യേക ഓഫറുകൾ. സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ......
തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്്ക്ക് കത്തയച്ചു. നിലവില്‍, ഗാര്‍ഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമാണ്. ......